തിരുവനന്തപുരം(www.mediavisionnews.in):പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന വേദിയില്‍ വന്‍ സുരക്ഷാ വീഴ്ച. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലാണു സുരക്ഷാ വീഴ്ചയുണ്ടായത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിക്ക് സമീപം വെടിപൊട്ടുകയായിരുന്നു. കൊല്ലം എആര്‍ ക്യാംപിലെ പൊലീസുകാരന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയതെന്നാണു റിപ്പോർട്ട്.
അതേസമയം, ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മോദി തിരുവനന്തപുരത്ത് ഉടനെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രവർത്തകരെ അഭിസംബോധന ചെയ്യും. എൻഡിഎ സ്ഥാനാർഥികളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, നേതാക്കളായ പി.എസ്.ശ്രീധരൻപിള്ള, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, പി.സി.തോമസ് തുടങ്ങിയവർ പ്രസംഗിക്കും. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു കേരളത്തിൽ മോദിയുടെ നാലാമത്തെ പരിപാടിയാണിത്.