മുസ്ലീം ലീഗ് വൈറസാണ്; കോൺഗ്രസ് ജയിച്ചാൽ ഈ വൈറസ് രാജ്യത്താകെ പടരും: യോഗി ആദിത്യനാഥ്

0
552

ലഖ്നൗ(www.mediavisionnews.in): കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ രൂക്ഷവിമ‍ർശനവുമായി ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീം ലീഗ് വൈറസാണെന്നും കോൺഗ്രസിന് ഈ വൈറസ് ബാധയേറ്റിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന. 

മുസ്ലീം ലീഗ് എന്ന വൈറസിനാൽ രാജ്യം ഒരിക്കൽ വിഭജിക്കപ്പെട്ടു. കോൺഗ്രസ് ജയിച്ചാൽ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് മുസ്ലീം ലീഗിന്‍റെ സഹായത്തോടെയാണെന്ന് പറഞ്ഞ് ബിജെപി കേന്ദ്രനേതാക്കളെല്ലാം രംഗത്തെത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here