മഞ്ചേശ്വരത്ത് രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി സതീഷ് ചന്ദ്രൻ

0
552

ഉപ്പള(www.mediavisionnews.in): കാസർകോട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.പി.സതീഷ്ചന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. ചൊവ്വാഴ്ച രാവിലെ 8.30ന് വോർക്കാടി പഞ്ചായത്തിലെ സുള്ള്യമേയിൽനിന്നാണ് പര്യടനം തുടങ്ങിയത്.

മണ്ഡലത്തിലുൾപ്പെടുന്ന ഉപ്പള, കുമ്പള, മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനുകളുടെ വികസനം ഉറപ്പാക്കുമെന്നും കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടപെടുമെന്നും അദ്ദേഹം വോട്ടർമാർക്ക് ഉറപ്പുനൽകി. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ ഹാരമണിയിച്ചും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.

മഞ്ചേശ്വരം, വോർക്കാടി, പൈവളിഗെ, മംഗൽപാടി, എൻമകജെ, മീഞ്ച തുടങ്ങിയ പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ സി.എച്ച്.കുഞ്ഞമ്പു, വി.പി.പി.മുസ്തഫ, കെ.ആർ.ജയാനന്ദ, ബി.വി.രാജൻ, പി.രഘുദേവ്, എം.ശങ്കർ റായ്, ബി.ജയരാമ, ബേബി ഷെട്ടി, സുബ്ബന്ന ആൾവ തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here