ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനു മുമ്പില്‍ വിദ്യാര്‍ഥിയെ വെടിവെച്ചുകൊന്നു

0
519

വാരാണസി(www.mediavisionnews.in): ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയെ ക്യാമ്പസിലെത്തി ഒരു സംഘം വെടിവെച്ചുകൊന്നു. ക്യാമ്പസിലെ ഹോസ്റ്റലിനു മുമ്പില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത്.

ലാല്‍ ബഹദൂര്‍ ശാസ്ത്രി ഹോസ്റ്റലില്‍ താമസിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ഗൗരവ് സിങ്ങാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലിനു പുറത്ത് സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് വേടിയേറ്റത്.

ഗൗരവിന്റെ വയറിനാണ് വെടികൊണ്ടത്. അദ്ദേഹത്തെ ഉടന്‍ ബി.എച്ച്.യുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here