ഉത്തർപ്രദേശ്(www.mediavisionnews.in): പ്രതിപക്ഷ പാർട്ടികൾ വന്ദേമാതരം പാടുന്നത് തെറ്റായാണെന്ന് വിമര്‍ശിച്ച ബിജെപി പ്രവർത്തകന് ദേശീയ ഗീതം ഒരു വരി പോലുമറിയില്ല. ബിജെപി പ്രവർത്തകനായ ശിവം അഗർവാളാണ് റിപ്പോർട്ടറുടെ ചോദ്യത്തിനു മുന്നിൽ പുലിവാലു പിടിച്ചത്. ഉത്തർപ്രദേശിലെ മുറാദാബാദിൽ നടന്ന ബിജെപിയുടെ സങ്കൽപ് റാലിക്കിടെയായിരുന്നു സംഭവം.
സ്വകാര്യ ചാനലായ ലല്ലൻടോപ്പിൻ്റെ റിപ്പോട്ടർ ശിവം അഗര്‍വാളുമായി അഭിമുഖം നടത്തവേ ആയിരുന്നു ബിജെപി പ്രവർത്തകൻ്റെ പരാമർശം. പ്രാദേശിക പാര്‍ട്ടികള്‍ വന്ദേമാതരം തെറ്റായാണ് പാടിയതെന്നും അവർ ദേശീയ ഗീതത്തോട് അനാദവ് കാണിക്കുകയാണെന്നും ശിവം അഗർവാൾ പറഞ്ഞു. എങ്കിൽ താങ്കൾ വന്ദേമാതരം പാടാൻ റിപ്പോട്ടർ പ്രവർത്തകനോട് ആവശ്യപ്പെട്ടു. എന്നാൽ ഒരുവരി പോലും പാടാനാകാതെ പരുങ്ങുകയായിരുന്നു ശിവം.
പിന്നീട് ദേശീയഗാനം ചൊല്ലാനായി റിപ്പോർട്ടറുടെ ആവശ്യം. എന്നാൽ ബിജെപി പ്രവർത്തകൻ അതിനു തയ്യാറായില്ല. ദേശീയ ഗാനം തനിക്കറിയാമെന്നും ചൊല്ലില്ലെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം. തുടർന്ന് ഇടക്കിടെ തൻ്റെ മൊബൈൽ ഫോൺ പരിശോധിക്കുന്ന പ്രവർത്തകൻ തിരക്കിട്ട് ആരെയൊക്കെയോ വിളിക്കുന്നതും വീഡിയോയിൽ കാണാം.