‘പെന്‍ഷന്‍ വാങ്ങിയിട്ട് പിണറായിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കും; പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യം പെന്‍ഷന്‍കാരോട് പറയണം’; വിവാദ പ്രസ്താവനയുമായി മന്ത്രി കടകംപള്ളി

0
535

കണ്ണൂർ(www.mediavisionnews.in): ലോകസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കില്‍ ദൈവകോപം ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കണ്ണൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നായുരുന്നു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പരാമര്‍ശം.

”1000 രൂപ 1200 രൂപയാക്കി വര്‍ധിപ്പിച്ച് പെന്‍ഷന്‍ വീട്ടില്‍ എത്തിച്ച പിണറായി വിജയന് ഒരു വോട്ട് കൊടുക്കാന്‍ പറയണം. ഇല്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാമതി. ഈ പൈസയെല്ലാം വാങ്ങിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ട് കൊണ്ട് ഒരാള്‍ മുകളില്‍ ഇരിപ്പുണ്ട്, അദ്ദേഹം തീര്‍ച്ചയായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാന്‍ നമുക്ക് സാധിക്കണം. ഇക്കാര്യം പെന്‍ഷന്‍കാരോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയണം”. എന്നാണ് മന്ത്രി പൊതുവേദിയില്‍ പറഞ്ഞത്.

നമ്മള്‍ പറഞ്ഞില്ലെങ്കില്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരും എല്ലാം വേറെന്തിങ്കിലും പറഞ്ഞ് ആ പാവങ്ങളെ പറ്റിക്കും. ബിജെപിയും കോണ്‍ഗ്രസും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here