പുതിയ മാരുതി ആള്‍ട്ടോ ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ ; വില 2.94 ലക്ഷം രൂപ മുതല്‍

0
710

ന്യൂഡല്‍ഹി (www.mediavisionnews.in):   ള്‍ട്ടോയ്ക്ക് ഇടക്കാല ഫെയ്സ്ലിഫ്റ്റ് പതിപ്പുമായി മാരുതി. 2.94 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മാരുതി ആള്‍ട്ടോ ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. 3.72 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന VXI വകഭേദത്തിന് വില. അപ്ടൗണ്‍ റെഡ്, സുപീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രെയ്, മോജിറ്റോ ഗ്രീന്‍, സെറൂലിയന്‍ ബ്ലൂ നിറങ്ങളിലാണ് ആള്‍ട്ടോ ഫെയ്സ്ലിഫ്റ്റ് വില്‍പ്പനയ്ക്ക് വരുന്നത്.

ആള്‍ട്ടോയിലെ 796 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനെ ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് മാറ്റി. എഞ്ചിന് 6,000 rpm -ല്‍ 47 bhp കരുത്തും 3,500 rpm -ല്‍ 69 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സില്‍വര്‍, കറുപ്പ് നിറങ്ങളില്‍ കാറിലെ 12 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ തിരഞ്ഞെടുക്കം.

മുതിര്‍ന്ന ആള്‍ട്ടോ K10 മാതൃകയില്‍ ഇരട്ടനിറമാണ് ക്യാബിന്. കറുപ്പും തവിട്ടും ഇടകലര്‍ന്ന അകത്തളം കാറിന്റെ മോടികൂട്ടും. എസി വെന്റുകള്‍ക്കായി ഡാഷ്ബോര്‍ഡ് പുനഃക്രമീകരിച്ചു. ബ്ലുടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ സംവിധാനവും ഹാച്ച്ബാക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രാബല്യത്തില്‍ വരാന്‍പോകുന്ന ചട്ടങ്ങള്‍ പ്രകാരം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക്ക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങള്‍ പുതിയ ഹാച്ച്ബാക്കില്‍ സുരക്ഷയ്ക്കായുണ്ട്. 3,445 mm നീളവും 1,515 mm വീതിയും 1,475 mm ഉയരവും കാര്‍ കുറിക്കും.

വില ഓൾട്ടോ

ബിഎസ് 6 സ്റ്റാൻഡേർഡ്– 2,93,689

ഓൾട്ടോ ബിഎസ് 6 എൽഎക്സ്ഐ– 3,50,375

ഓൾട്ടോ ബിഎസ് 6 വിഎക്സ്ഐ– 3,71,709

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here