നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു; മൂന്നുപേര്‍ പിടിയില്‍

0
530

ലക്‌നൗ(www.mediavisionnews.in) : പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ വേദിക്ക് തീപിടിച്ചു. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് സ്റ്റേജിന് താഴെ തീപിടിച്ചത്.

വേദിയിലുണ്ടായിരുന്ന എ.സിയിലേക്ക് വൈദ്യുതി എത്തിച്ച വയര്‍ ചൂടുപിടിച്ച് കത്തിയതാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

വേദിയില്‍ വൈദ്യുത ഉപകരണങ്ങള്‍ സജ്ജമാക്കാന്‍ കരാറെടുത്ത വ്യക്തിയേയും രണ്ടു തൊഴിലാളികളേയുമാണ് കസ്റ്റഡിയിലെടുത്തത്.
ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തീപിടിച്ച ഉടന്‍ തന്നെ സുരക്ഷാസേന തീയണച്ചു. മോദി സംസാരിച്ച് തീര്‍ന്നശേഷമാണ് കരാറുകാരേയും തൊഴിലാളികളേയും കസ്റ്റഡിയിലെടുത്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here