ബംഗാൾ(www.mediavisionnews.in): നന്ദിഗ്രാമില്‍ 12 വര്‍ഷത്തിന് ശേഷം വീണ്ടും സിപിഎം ഓഫീസ് തുറന്നു. 2007 മുതല്‍ പ്രവര്‍ത്തന രഹിതമായ സിപിഎം ഓഫീസാണ് ഇന്നലെ വീണ്ടും തുറന്നത്. നേരത്തെ കര്‍ഷക പ്രക്ഷോഭം കാരണം പൂട്ടിയ ഓഫീസായ സുകുമാര്‍ സെന്‍ ഗുപ്ത ഭവനാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് കാലത്ത് തുറന്നിരിക്കുന്നത്.
12 വര്‍ഷം മുമ്പ് കെമിക്കല്‍ ഹബ്ബിനും പ്രത്യേക സാമ്പത്തിക മേഖലയ്ക്കും വേണ്ടി 10000 ഏക്കര്‍ ഭൂമി നന്ദിഗ്രാമില്‍ ഏറ്റെടുക്കുന്നതിന് അന്നത്തെ ഇടത് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനെതിരെ നടന്ന കര്‍ഷക സമരം ആളപടര്‍ന്നതോടെ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ചിലത് തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു.
ഓഫീസ് വീണ്ടും തുറന്നതിന്റെ സന്തോഷം പ്രകടിപ്പിക്കാനായി പ്രവര്‍ത്തകര്‍ റാലി നടത്തി. തംലൂക് ലോക്‌സഭാ മണ്ഡലത്തിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്. ഇബ്രാഹിം അലിയാണ് മണ്ഡലത്തില്‍ സിപിഎമ്മിനായി ജനവിധി തേടുന്നത്. ഇദ്ദേഹത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളും ഓഫീസില്‍ നിന്നും സിപിഎം ഏകോപിപ്പിക്കും.