തൃശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി നിയമിക്കുന്നത്, അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഉടന്‍ മാറ്റണം; ടി. വി അനുപമക്കെതിരെ വര്‍ഗീയപരാമര്‍ശവുമായി ടി. ജി മോഹന്‍ദാസ്

0
487

തൃശ്ശൂര്‍(www.mediavisionnews.in): ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയോട് പെരുമാറ്റ ചട്ടലംഘനത്തെ തുടര്‍ന്ന് വിശദീകരണണം തേടിയ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ടി.ജി മോഹന്‍ദാസ്.

തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളതെന്നും അനുപമ കൃസ്ത്യാനിയാണെങ്കില്‍ ഉടനെ മാറ്റേണ്ടതാണെന്നുമാണ് മോഹന്‍ദാസിന്റെ പരാമര്‍ശം. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും അതിനാലാണിതെന്നും മോഹന്‍ദാസ് പറയുന്നു.

ട്വിറ്ററിലൂടെയായിരുന്നു മോഹന്‍ദാസിന്റെ പരാമര്‍ശം. കൊച്ചി ദേവസ്വം ബോര്‍ഡിലെ ഒരു സീനിയര്‍ തസ്തികയില്‍ ഇരിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവ് മുസ്ലിം ആണെന്നും അവര്‍ പ്രാക്ടീസിങ് ഹിന്ദുവാണോ എന്ന് സംശയമുണ്ട്. പക്ഷേ അവര്‍ കമ്മീഷണര്‍ വരെ എത്തിയേക്കുമെന്നും മറ്റൊരു ട്വീറ്റും മോഹന്‍ദാസ് നടത്തിയിട്ടുണ്ട്.

നേരത്തെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ”ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്. ഇത് എന്തൊരു ജനാധിപത്യമാണ്? അയ്യന്റെ അര്‍ഥം എന്താണെന്നു പരിശോധിക്കൂ.”- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here