താങ്കളുടെ അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷമെന്ന വാക്കുപോലുമില്ല; മനപൂര്‍വമല്ലെന്ന് വിശ്വസിച്ചോട്ടെ: വിജയം ആശംസിച്ച് മഅദ്‌നി

0
499

കൊച്ചി(www.mediavisionnews.in): വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷം എന്ന വാക്ക് ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി.

താങ്കളുടെ ഒപ്പോട് കൂടി ഇറങ്ങിയ അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷം എന്ന ഒരു വാക്ക് പോലും വരാതെ ശ്രദ്ധിച്ചത് മനപൂര്‍വം ആയിരിക്കില്ല എ്ന്ന് വിശ്വസിച്ചോട്ടെ എന്നായിരുന്നു മഅദനി പ്രസ്താവനയില്‍ പറഞ്ഞത്.

നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോഴും പുതിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ താങ്കള്‍ക്ക് സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മഅദനി പറഞ്ഞു. ഇടതുപക്ഷത്തിന്റെ പ്രസക്തി തുടര്‍ന്നും കേരളത്തില്‍ ഉണ്ടാകേണ്ടതുണ്ട് എന്ന സുചിന്തിതമായ അഭിപ്രായം ഉള്ളപ്പോഴും വയനാട് മത്സരിക്കാന്‍ താങ്കള്‍ തീരുമാനിച്ച സ്ഥിതിക്ക് മാന്യമായ വിജയം താങ്കള്‍ക്ക് അവിടെ ഉണ്ടാകണമെന്നാണ് ആഗ്രഹം. – മഅദ്‌നി പറയുന്നുി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here