ടി1 എന്ന ഇലക്ട്രിക് സ്‌കൂട്ടറുമായി ഷവോമി ; വില 31,000 രൂപ

0
242

ചൈന (www.mediavisionnews.in): ടി1 എന്ന പേരിട്ടിരിക്കുന്ന ഇലക്ട്രിക് മോപ്പഡുമായി ഷവോമി. ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന കമ്പനിയാണ് ഇലക്ട്രിക് മോപ്പഡിന് പിന്നില്‍. ഹിമോ സി20, ഹിമോ വി1 തുടങ്ങിയ ഫോള്‍ഡബില്‍ ഇലക്ട്രിക് ബൈക്കുകള്‍ നിരത്തിലെത്തിയതിന് ശേഷമായിരിക്കും പുതിയ മോപ്പഡിനെ വിപണിയിലെത്തിക്കുക. തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ മാത്രം വില്‍ക്കുന്ന സ്‌കുട്ടറിന്റെ വില 2999 യെന്‍ ആണ് (എകദേശം 31,188 രൂപ).

14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ റേഞ്ച് വരെ സഞ്ചരിക്കുന്ന മോഡലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്നില്‍ ഫോര്‍ക്കും പിന്നില്‍ കോയില്‍ഓവര്‍ സസ്‌പെന്‍ഷനുമാണ് ഉപയോഗിക്കുന്നത്. മുന്നില്‍ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും. ചെറിയ ഡിജിറ്റര്‍ എന്‍ട്രുമെന്റ് ക്ലസ്റ്റും 18000 സിഡി പ്രകാശം പൊഴിക്കുന്ന ഹെഡ്ലാംപും. 53 കിലോഗ്രം ഭാരമുള്ള സ്‌കൂട്ടറിന് 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here