ടിക് ടോക് ആപ്പിനെതിരായ നിരോധനം നീക്കി; നടപടി മദ്രാസ് ഹൈക്കോടതിയുടേത്

0
498

ചെന്നൈ(www.mediavisionnews.in) ടിക് ടോക് ആപ്പിനെതിരായ നിരോധനം ഉപാധികളോടെ നീക്കി. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേതാണ് വിധി. ഹർജിയിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചിരുന്നു. അശ്ലീല ഉള്ളടക്കത്തെ തുടർന്നു ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടർന്നു 18നാണ്, ആപ്പ് പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തത്.

എന്നാൽ കേസിൽ വീണ്ടും വാദം കേൾക്കുമെന്നു സുപ്രീം കോടതി അറിയിച്ചിരുന്നു. ബുധനാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്. ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ അ‍ഞ്ചര കോടി ഉപഭോക്താക്കളാണ് ഉള്ളത്.

തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്നു ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. നിരോധനം മൂലം ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും കമ്പനി കോടതിയിൽ പറഞ്ഞു. പരസ്യദാതാക്കളെയും നിക്ഷേപകരെയും നിരോധനം ബാധിക്കുമെന്നും കമ്പനി പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here