ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഇനി ഓഫ് ചെയ്യാനാകും

0
544

ന്യൂദല്‍ഹി (www.mediavisionnews.in): എ ടി എം കാർഡുകൾ വഴിയുള്ള തട്ടിപ്പുകൾ ഏറി വരുന്ന ഇക്കാലത്ത് നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഇനി ഓഫ് ലൈനിൽ സൂക്ഷിക്കാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും. നമുക്ക് ആവശ്യമില്ലാത്ത അവസരങ്ങളിൽ കാർഡുകൾ ഓഫ് ചെയ്യാനും ആവശ്യമുള്ളപ്പോൾ മാത്രം ഓൺ ചെയ്യാനും കഴിയുന്ന സംവിധാനം ചില ബാങ്കുകൾ ഓഫർ ചെയ്യുന്നു.

ഇതിനു പുറമെ പണം പിൻവലിക്കുന്നതിനുള്ള പരിധിയും കാർഡുകളിൽ നിശ്ചയിക്കാൻ കഴിയും. പിൻവലിക്കാനുള്ള പരിധി 5000 രൂപയായി നിശ്ചയിച്ചാൽ അതിൽ കൂടുതൽ പണം എ ടി എമ്മിൽ നിന്ന് പിൻവലിക്കാൻ കഴിയില്ല. കൂടുതൽ പണം പിൻവലിക്കേണ്ട ആവശ്യം വന്നാൽ പ്രസ്തുത ലിമിറ്റ് ഉയർത്തി സെറ്റ് ചെയ്യണം. വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്റർനാഷണൽ സേവനം ആവശ്യമില്ലെങ്കിൽ അത് ഓഫ് ചെയ്യാൻ കഴിയും. ഇപ്പോൾ ഏതാനും ബാങ്കുകൾ മാത്രമാണ് ഈ സൗകര്യം നൽകുന്നത്.

പല ബാങ്കുകളിലും ഇതിന്റെ ഓപ്പറേറ്റിംഗ് രീതി വ്യത്യസ്തമാണ്. പുതിയ കാർഡുകളിൽ അവ ഓൺ ചെയ്യുന്നതിനും ഓഫാക്കുന്നതിനും ഒരു ബട്ടൺ ചില ബാങ്കുകൾ നൽകുന്നുണ്ട്. ഓഫ് ചെയ്ത് വെച്ചിരുന്നാൽ കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്താൻ കഴിയില്ല.

എന്നാൽ നെറ്റ് ബാങ്കിങ്ങിലൂടെയാണ് കൂടുതൽ ബാങ്കുകളും ഈ സേവനം നൽകുന്നത്. ഇത് വഴി ട്രാൻസാക്ഷൻ ലിമിറ്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ സെറ്റ് ചെയ്യാൻ കഴിയും. ഇത് ആവശ്യമെങ്കിൽ മാറ്റാനും കഴിയും. ഫോൺ ബാങ്കിംഗ് വഴിയും ഈ സൗകര്യം നൽകുന്ന ബാങ്കുകൾ ഉണ്ട്. കാർഡുകൾ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്ന ഇക്കാലത്ത് ഈ സൗകര്യങ്ങൾ ബാങ്ക് ഇടപാടുകളിൽ കൂടുതൽ സുരക്ഷിത്വം നൽകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here