ക്രിക്കറ്റ് മത്സരത്തിനിടെ മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ കൂറ്റന്‍ ഫ്‌ളഡ്‌ലൈറ്റ് തകര്‍ന്നുവീണു

0
520

മാന്യ (www.mediavisionnews.in):  മുണ്ടോട്ട് കെ.സി.എ സ്റ്റേഡിയത്തില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ രഞ്ജി താരങ്ങളടക്കം അണിനിരക്കുന്ന ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് മത്സരത്തിനിടെ കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ ഫ്‌ളഡ്‌ലൈറ്റ് തകര്‍ന്നുവീണു. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ടൂര്‍ണ്ണമെന്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

കെ.സി.എയുടെ ഉടമസ്ഥതയിലുള്ള, ഒരു ലൈറ്റിന് ഒരു ലക്ഷം രൂപ വിലയുള്ള പത്ത് എം.എച്ച് ലൈറ്റുകളും ഏതാനും ചെറിയ ലൈറ്റുകളും അടങ്ങിയ കൂറ്റന്‍ ഫ്‌ളഡ്‌ലൈറ്റാണ് തകര്‍ന്നത്. ടൂര്‍ണ്ണമെന്റിന് വേണ്ടി പ്രത്യേകം കൊണ്ടുവന്നതായിരുന്നു.

ഫ്‌ളഡ്‌ലൈറ്റ് തകര്‍ന്നത് ഗാലറിയില്‍ നിന്ന് അല്‍പം മാറിയുള്ള സ്ഥലത്തായതിനാല്‍ വലിയൊരു അപകടം ഒഴിവായി. രാത്രി പത്തരമണിയോടെ രണ്ടാം മത്സരം നടക്കുന്നതിനിടെയാണ് കനത്ത കാറ്റില്‍ ഫ്‌ളഡ്‌ലൈറ്റ് തകര്‍ന്നുവീണത്. ഇന്നലെ കളികാണാന്‍ നിരവധി കാണികളുണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here