ലക്നോ(www.mediavisionnews.in): കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു. തന്നോട് അപമര്യാദയായി പെരുമാറിയവരെ പാര്‍ട്ടി തിരിച്ചെടുത്തതിലുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടാണ് പ്രിയങ്ക രാജിവെച്ചത്. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പും രക്തവും ഒഴുക്കിയവരേക്കള്‍ വൃത്തികെട്ട ഗുണ്ടകള്‍ക്കാണ് കോണ്‍ഗ്രസില്‍ പരിഗണന ലഭിക്കുന്നത്.
ഇതില്‍ അത്യധികം ദുഃഖിതയാണ്. പാര്‍ട്ടിക്ക് വേണ്ടി വിമര്‍ശനവും അപമാനവും സഹിച്ചു. എന്നിട്ടും പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയവര്‍ ചെറുശിക്ഷ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമാണ് – പ്രിയങ്ക ട്വീറ്റ് ചെയ്തു.
റഫാല്‍ കരാര്‍ സംബന്ധിച്ച് മഥുരയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്ക ചതുര്‍വേദിയോട് അപമര്യാദയായി പെരുമറിയത്. സംഭവത്തെ തുടര്‍ന്ന് ഇവരെ പാര്‍ട്ടി പുറത്തതാക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുപ്പിച്ച് പ്രാദേശിക സഹായം ആവശ്യമായതിനാല്‍ പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. ഇവരിലൊരാളെ സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിക്കുക വരെ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.