കിയയുടെ ആദ്യ എസ്യുവി ട്രയല്‍സ്റ്റര്‍/ ടസ്‌കര്‍ സെപ്റ്റംബറില്‍ വിപണിയിലേക്ക്

0
481

ന്യൂദല്‍ഹി (www.mediavisionnews.in): ഗസ്റ്റ് അവസാനത്തോടെ കിയയുടെ ആദ്യ വാഹനം പുറത്തിറക്കുമെന്നും സെപ്റ്റംബറില്‍ നിരത്തുകളിലെത്തുമെന്നും റിപ്പോര്‍ട്ട്. ആദ്യമെത്തുന്നത് എസ്യുവി ആണെങ്കിലും മോഡലിന്റെ പേര് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആദ്യ വാഹനത്തിന്റെ പേര് ട്രയല്‍സ്റ്റര്‍ എന്നോ ടസ്‌കര്‍ എന്നോ ആയിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കിയ മോട്ടോഴ്സിന്റെ ഔദ്യോഗിക വെളിപ്പെടുത്തല്‍ ഒന്നും ലഭിച്ചിട്ടില്ല.

കോംപാക്ട് എസ്യുവി ശ്രേണിയിലെത്തുന്ന ഈ മോഡല്‍ ക്രെറ്റയെക്കാള്‍ അല്‍പ്പം വലിപ്പം കൂടിയതായിരിക്കും. കിയയുടെ ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പും ഡിആര്‍എല്ലും, ബമ്പറിന്റെ ലോവര്‍ പോര്‍ഷനിലെ നല്‍കുന്ന ഫോഗ്ലാമ്പ് എന്നിവയാണ് മുന്‍വശത്ത് അലങ്കാരമായി നല്‍കിയിരിക്കുന്നത്.

ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍ഇഡി ടെയ്ല്‍ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് സ്പോര്‍ട്ടി ഭാവം ഒരുക്കുന്നത്. ഇന്റീരിയര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ ഈ വാഹനം എത്തുമെന്നാണ് സൂചന. 10 മുതല്‍ 16 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍, ക്യാപ്ചര്‍, നിസാന്‍ കിക്സ് എന്നീ മോഡലുകളുമായി ഏറ്റുമുട്ടും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here