കാസര്‍കോട് രവീശതന്ത്രിക്ക് വോട്ടുചോദിച്ച് യെഡിയൂരപ്പയും എത്തും; അക്കൗണ്ട് തുറക്കാൻ എൻഡിഎ

0
503

കാസര്‍കോട്(www.mediavisionnews.in): മണ്ഡലത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥി രവീശതന്ത്രി. ബിജെപി കോട്ടകളിലെ വോട്ടുറപ്പിക്കാനാണ് നിലവില്‍ സ്ഥാനാര്‍ഥിയും മുന്നണിയും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ദേശീയ, സംസ്ഥാന നേതൃനിരയിലെ പ്രമുഖരെയടക്കം അണിനിരത്തി വരുദിവസങ്ങളില്‍ പോരാട്ടം കൊഴുപ്പിക്കാനും എന്‍ഡിഎ ലക്ഷ്യമിടുന്നു.

അനൗണ്‍സ്മെന്റ് വാഹനത്തിന്റെ അകമ്പടിയില്ലാതെ നേരിട്ട് വോട്ടര്‍മാരിലേയ്ക്കിറങ്ങുകയാണ് സ്ഥാനാര്‍ഥി. ബിജെപി ശക്തി കേന്ദ്രങ്ങളായ കാസര്‍കോടും, മഞ്ചേശ്വരവും കേന്ദ്രീകരിച്ചാണ് പ്രചാരണം മുന്നോട്ടു പോകുന്നത്. ഈ മേഖലയിലെ ഭാഷന്യൂനപക്ഷങ്ങളുടെ വോട്ടുകൾ തന്ത്രിക്കു ലഭിക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ഒപ്പം ഹിന്ദുത്വവോട്ടുകളുടെ ഏകീകരണവും ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്.

വരും ദിവസങ്ങളില്‍ ബി.എസ്.യെഡിയൂരപ്പയുള്‍പ്പെടെ ബിജെപി നേതൃനിരയിലെ നിരവധി പ്രമുഖര്‍ രവീശതന്ത്രിക്ക് വോട്ടുചോദിച്ച് മണ്ഡലത്തില്‍ പര്യടനം നടത്തും. ഇതിനൊപ്പം സിപിഎമ്മന്റെ ശക്തി കേന്ദ്രങ്ങളില്‍ പ്രചാരണം കൂടുതല്‍ ശക്തമാക്കാനും എന്‍ഡിഎ ലക്ഷ്യമിടുന്നു. ഭര്‍ത്താവിന് പൂര്‍ണപിന്തുണയുമായി ഭാര്യ സുജാത അര്‍ തന്ത്രിയും പ്രചാരണരംഗത്ത് സജീവമായുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here