കള്ളവോട്ട് നടന്ന സ്ഥലങ്ങളില്‍ റീപോള്‍ ആവശ്യപ്പെടില്ലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍; ‘നിയമനടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കില്ല’

0
487

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സ്ഥലങ്ങളില്‍ റീപോള്‍ ആവശ്യപ്പെടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍. കള്ളവോട്ട് നടന്ന സ്ഥലങ്ങളില്‍ റീപോളിംഗ് വേണമെന്ന് താന്‍ എവിടെയും ആവശ്യപ്പെട്ടിട്ടില്ല, ആവശ്യപ്പെടുകയും ഇല്ല. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് റീപോളിംഗ് ആവശ്യം ഉന്നയിച്ചത്. അദ്ദേഹം ആവശ്യപ്പെട്ടാല്‍ താന്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

നിയമനടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ജീവിതത്തിലൊരിക്കലും വാദിയായും പ്രതിയായും സുപ്രീം കോടതിയില്‍ പോകരുതെന്ന് കെ.കരുണാകരന്‍ ഉപദേശിച്ചിട്ടുണ്ട്.കിടപ്പാടം വില്‍ക്കേണ്ടി വരും. കിടപ്പാടം വിറ്റ് കള്ളവോട്ട് തെളിയിക്കേണ്ട ബാധ്യതയൊന്നും തനിക്കില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here