കാസർകോട്(www.mediavisionnews.in): ഒരുവശത്ത് രാജ്യത്തിന്റെ ഭാവിയെപ്പറ്റി ഓരോ പൗരനും ആശങ്കപ്പെടേണ്ടവിധം മഹത്തായ ഭരണഘടനയെയും അതിന്റെ അന്ത:സത്തയെയും നിരാകരിക്കുന്ന തലത്തിൽ ഭരണകർത്താക്കൾ തന്നെ പ്രവർത്തിക്കുകയും മതന്യൂനപക്ഷങ്ങളും ദളിതരും പിന്നോക്ക സമുദായങ്ങളും അടങ്ങുന്ന ജനതയെ മതത്തിനെയും ജാതിയുടെയും പേരിൽ സഹിഷ്ണുതയോടെയും വിദ്വേഷത്തിലൂടെയും ഭിന്നിപ്പിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുമ്പോൾ മറുവശത്ത് ജനാധിപത്യത്തെ തകർത്ത് രാജ്യത്തെ ദുർബലമാക്കും വിധം അഴിമതിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും മുരടിക്കുന്ന കാർഷികരംഗവും ചോദ്യചിഹ്നമായി നിൽക്കുകയും മഹത്തായ സ്വാതന്ത്ര്യവും ജനാധിപത്യവും പൗരാവകാശ ലംഘനത്തിലൂടെയും അക്രമങ്ങളിലൂടെയും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ ഹനിക്കപ്പെടുകയും ചെയ്യുന്ന വർത്തമാനകാലത്ത് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുൻകാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വളരെയധികം പ്രാധാന്യമർഹിക്കുന്നതായി കെ.എസ് അലി തങ്ങൾ കുമ്പോൽ പത്രകുറിപ്പിൽ പറഞ്ഞു.
നമ്മുടെ ഭരണഘടനയും ജനാധിപത്യവും മുറുകെ പിടിച്ചു അനീതിയും അഴിമതിയും അക്രമവും ഇല്ലാത്ത മുഴുവൻ ജനങ്ങൾക്കും ക്ഷേമാശ്വര്യങ്ങൾ പ്രധാനം ചെയ്യുന്ന കരുത്തുറ്റ ഇന്ത്യയെ വാർത്തെടുക്കാൻ പൗരന്മാരായ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന ഉത്തമബോധ്യത്തോടെ ഓരോ വോട്ടും പാഴാക്കാതെ നിർബന്ധമായും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.