തിരുവനന്തപുരം(www.mediavisionnews.in): കണ്ണൂരും കാസര്‍കോടും യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് മാതൃഭൂമി ന്യൂസ് – എ.സി നീല്‍സണ്‍ സര്‍വെ ഫലം. കാസര്‍കോട്ടെ 43 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ 35 ശതമാനം വോട്ടര്‍മാരാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത്. 21 ശതമാനം വോട്ടര്‍മാര്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുന്നു.
ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് സര്‍വേ പ്രവചിക്കുന്ന കണ്ണൂരില്‍ 47 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ 44 ശതമാനം എല്‍.ഡി.എഫിനെയും പിന്തുണക്കുന്നു. അഞ്ച് ശതമാനം വോട്ടര്‍മാരാണ് എന്‍.ഡി.എയെ പിന്തുണയ്ക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
മാതൃഭൂമി ന്യൂസും പ്രമുഖ സര്‍വേ ഏജന്‍സിയായ എ.സി. നീല്‍സണും ചേര്‍ന്ന് നടത്തിയ അഭിപ്രായ ഫലമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വളരെ നല്ലതെന്ന് 23 ശതമാനം വോട്ടര്‍മാരും ശരാശരി എന്നത് 5 ശതമാനം വോട്ടര്‍മാരും പറയുന്നു. നല്ലത് എന്നത് 7 ശതമാനം വോട്ടര്‍മാരും മോശം എന്ന് എട്ട് ശതമാനം വോട്ടര്‍മാരും പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനത്തില്‍ വളരെ മോശം എന്ന് 57 ശതമാനം വരുന്ന സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍ പറയുന്നു. 14 ശതമാനം വളരെ നല്ലത് എന്നും ശരാശരി എന്ന് ആറ് ശതമാനം ആളുകളും പറയുന്നു. മോശം എന്ന് എട്ട് ശതമാനം ആളുകളും അഭിപ്രായപ്പെട്ടു.
പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ വളരെ മോശമെന്ന് 24 ശതമാനമാണ് പറഞ്ഞത്. മേശമെന്ന് എട്ട് ശതമാനവും ശരാശരിയെന്ന് 21 ശതമാനവും പറഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനം വളരെ നല്ലതെന്ന് 31 ശതമാനവും ശരാശരിയെന്ന് 17 ശതമാനവും പറഞ്ഞപ്പോള്‍ നല്ലതെന്ന് 13 ശതമാനവും മോശമെന്ന് 16 ശതമാനം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായപ്പെട്ടത് 22 ശതമാനമാണ്.