കണ്ണൂരിൽ വീണ്ടും കള്ളവോട്ട് ആരോപണം; തളിപ്പറമ്പ് ബൂത്തിലെ ദൃശ്യങ്ങൾ പുറത്തു വിട്ടു

0
522

കണ്ണൂര്‍(www.mediavisionnews.in): കള്ളവോട്ട് ആരോപണവുമായി വീണ്ടും കോൺഗ്രസ്. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 

തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാം ബൂത്തിൽ കയറി  സിപിഎം പ്രവർത്തകർ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നാണ്  കോൺഗ്രസ് ആരോപിക്കുന്നത്. ഈ സമയത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍, 172-ാം നമ്പർ ബൂത്തിൽ  25 കള്ളവോട്ടുകൾ ചെയ്തു എന്നാണ് ആരോപണം. 

കാസർകോട് മണ്ഡലത്തിലുൾപ്പെട്ട കല്യാശ്ശേരിയിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ സുപ്രീംകോടതിയെ സമീപിക്കാന് കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് പുതിയ ആരോപണം. കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

ജനപ്രതിനിധികൾ, മുൻപഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി, വ്യവസായി, പ്രതിനിധികൾ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ആരോപണങ്ങൾക്ക് എല്ലാം തെളിവായി ദൃശ്യങ്ങളും കോൺഗ്രസ് പുറത്തു വിട്ടിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here