കണ്ണൂർ(www.mediavisionnews.in): ആദിവാസി പെണ്‍കുട്ടിക്ക് നേരെ പൂജാരിയുടെ പീഡന ശ്രമം. കണ്ണൂരിലെ കണ്ണവത്താണ് സംഭവം. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കരാണ് പെണ്‍കുട്ടിക്കെതിരായി അതിക്രമം നടത്തിയത്. പതിനേഴുകാരിയുടെ പരാതിയില്‍ പൂജാരിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു.
വീട്ടില്‍ പൂജയ്ക്കെത്തിയ മഹേഷ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിക്രമത്തെ കുറിച്ച് പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഇയാളെ കയ്യേറ്റം ചെയ്തു. പരിക്കേറ്റ പ്രതിയെ ഇപ്പോള്‍ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.