കണ്ണൂരിനൊപ്പം കാസര്‍കോടും യുഡിഎഫിനെന്ന് സര്‍വേ; സാധീനിച്ച ഘടകങ്ങള്‍

0
524

കാസറഗോഡ്‌ (www.mediavisionnews.in) വടക്കന്‍ കേരളത്തില്‍ യുഡിഎഫ് നേട്ടം കൊയ്തേക്കുമെന്ന് അഭിപ്രായ സര്‍വേയില്‍ കണ്ടെത്തല്‍. കണ്ണൂരിന് പിന്നാലെ കാസര്‍കോടും യുഡിഎഫ് നേടുമെന്ന് സര്‍വേ പറയുന്നു. കാസര്‍കോട് യുഡിഎഫിന് 43%, എല്‍ഡിഎഫിന് 35%, എന്‍ഡിഎയ്ക്ക് 19% എന്നിങ്ങനെയാണ് വോട്ടിങ് നില.  പെരിയ കൊലപാതകം വലിയ ചര്‍ച്ചയായ സമയത്ത് എടുത്ത സര്‍വേയെന്നതാകാം കാസര്‍കോട്ടെ ഫലസൂചനയെ സൂചിപ്പിച്ചത്. 

കണ്ണൂരില്‍ വോട്ടിങ് വിഹിതം ഇങ്ങനെ:  യുഡിഎഫിന് 49%, എല്‍ഡിഎഫിന് 38%, എന്‍ഡിഎയ്ക്ക് 9% വോട്ടുകള്‍ നേടുമെന്നാണ് സര്‍വേ പറയുന്നത്. 

ഇടുക്കി യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നും സര്‍വേ പറയുന്നു. യുഡിഎഫ് 44%, എല്‍ഡിഎഫ് 39%, എന്‍ഡിഎ 9% എന്നിങ്ങനെയാണ് വോട്ടിങ് നില.

എറണാകുളത്ത് മുന്‍തൂക്കം യുഡിഎഫിന് തന്നെയെന്ന് പ്രവചിക്കുന്നു മനോരമ ന്യൂസ് അഭിപ്രായ സര്‍വ്വേ. യുഡിഎഫ് സ്ഥാനാര്‍ഥി എട്ട് ശതമാനം വോട്ട് കൂടുതല്‍ നേടുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. യുഡിഎഫ് 41%, എല്‍ഡിഎഫ് 33%, എന്‍ഡിഎ 11% എന്നിങ്ങനെയാണ് വോട്ടുനില.

മനോരമ ന്യൂസ് അഭിപ്രായ സര്‍വേയില്‍ ചാലക്കുടി ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നതായാണ് കണ്ടെത്തല്‍. ചാലക്കുടിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുമെന്ന് സര്‍വേ ഫലം പറയുന്നു. നേരിയ മുന്‍തൂക്കം യുഡിഎഫിനാണെന്നും വോട്ടുനില പ്രവചിക്കുന്നു. യുഡിഎഫിന് 40%, എല്‍ഡിഎഫിന് 39%, എന്‍ഡിഎ 13% എന്നിങ്ങനെയാണ് വോട്ടിങ് നില.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here