കാസര്‍ഗോഡ് (www.mediavisionnews.in): 2008 മുതല്‍ 2017 വരെ യുള്ള ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ കാസര്‍ഗോഡ് പൊലീസ് സ്റ്റേഷന്റ പരിധിയില്‍ മാത്രം ആറു മുസ്‌ലീങ്ങളാണ് സംഘ് പരിവാറുകാരാല്‍ കൊല്ലപ്പെട്ടതെന്ന് മുന്‍ മുസ്‌ലിം ലീഗ് നേതാവും അഭിഭാഷകനുമായ ശുക്കൂര്‍. ഈ കൊലപാതകങ്ങളുടെയൊക്കെ പ്രതിയായിട്ടുള്ളത് 25 വയസിന് താഴെയുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. കണക്കുകള്‍ നിരത്തിയാണ് ശുക്കൂര്‍ ഇക്കാര്യം വിശദീകരിക്കുന്നത്.
‘എന്തു കൊണ്ടാണ് സംഘപരിവാര്‍ കൊലകളെ കുറിച്ചു യു.ഡി.എഫുകാര്‍ ഒന്നും ഉരിയാടാത്തത്, എന്ത് കൊണ്ടാണ് പോസ്റ്ററുകളില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ ഇടം പിടിക്കാത്തത്, എന്ത് കൊണ്ടാണ് പോസ്റ്ററുകളില്‍ സംഘ് ഭീകരരാല്‍ കൊല്ലപ്പെട്ടവരുടെ വര്‍ണ്ണ ചിത്രങ്ങള്‍ ഇടം പിടിക്കാത്തത്?.. ഈ തെരഞ്ഞെടുപ്പിലെ മുന തന്നെ സംഘ് പരിവാറിന്റെ അസഹിഷ്ണുത ആയിട്ടു പോലും അവരെ കുറിച്ചു ഒരക്ഷരം മിണ്ടാതെ എങ്ങിനെയാണ് യു.ഡി.എഫുകാര്‍ക്കു കാസര്‍ഗോഡുകാരോട് ( കേരളക്കാരോട് ) സംവാദം സാധ്യമാകുന്നത്? എന്തു കൊണ്ടാണ് സംഘ് പരിവാറിന്റെ ഹിംസ രാഷ്ട്രീയത്തെ എതിര്‍ക്കുവാന്‍ യു.ഡി.എഫിന് ത്രാണിയില്ലാതെ പോകുന്നത്’ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ശൂക്കൂര്‍ ചോദിക്കുന്നു.
നെറ്റിയിലെ കുറി മായ്ച്ചു കളയലും, പച്ച കുപ്പായം ധരിക്കലും പച്ച ഷാള്‍ പുതക്കലും, ദര്‍ഗ്ഗകളിലെ സന്ദര്‍ശനവും കഴിഞ്ഞു സൗകര്യം ലഭിക്കുകയാണെങ്കില്‍ ഈ ലിസ്റ്റിലെ പേരുകളിലൂടെ ഒന്നു കണ്ണോടിക്കണം, എന്നിട്ടു ക്രിപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍ അനുഭവിച്ച അതേ വേദന കടിച്ചിറക്കിയ, മുഹമ്മദ് സിനാന്‍, മുഹമ്മദ് സിഎ ,റിഷാദ്, സാബിത്, സൈനുല്‍ ആബിദീന്‍, റിയാസ് മൗലവി, ഫഹദ്,
അബൂബക്കര്‍ സിദ്ധീഖ്, തുടങ്ങിയ സംഘ് രാഷ്ട്രീയക്കാരാല്‍ കൊല്ലപ്പെട്ടവരുടെ ഉമ്മമാരും കാസര്‍ഗോഡ് ഉണ്ടെന്നെങ്കിലും ഒന്നറിയണമെന്നും ശുക്കൂര്‍ പറയുന്നു.
കുറിപ്പിലെ പ്രസക്തഭാഗം
1- 14 / 4 / 2008, ബങ്കാരക്കുന്നിലെ മമ്മു മകന്‍ 22 വയസ്സുള്ള മുഹമ്മദ് സിനാന്‍ ( ksd Cr 292 /2008)
2- 18 / 4 / 2008 , ചൂരിയിലെ അബ്ദുള്ളയുടെ മകന്‍ 56 വയസ്സുള്ള മുഹമ്മദ് ( ksd Cr 307 / 2008)
3- 10 / 1 / 2011 , ചൂരിയിലെ മുഹമൂദ് മകന്‍ 24 വയസ്സുള്ള റിഷാദ്. (ksd Cr 25/ 11 )
4- 7/ 7/ 2013 മീപ്പുഗിരിയിലെ ബദറുദ്ദീന്റ മകന്‍ 19 വയസ്സുള്ള സാബിത്.( ksd Cr 566 / 13 )
5- 22 / 12 / 14, തളങ്കരയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ 22 വയസ്സുള്ള സൈനുല്‍ ആബിദ്. (Ksd Cr 1048 / 14)
6- 20/ ഛ3/ 17 , ചൂരിപ്പള്ളിയിലെ മുക്രി ഉസ്താദ് മുഹമ്മദ് റിയാസ് മൗലവി. (ksd Cr 210 / 2017)
1 – 2013 ജൂലായിലാണ് സാബിത് കൊല്ലപ്പെടുന്നത് സംഘ് പരിവാരത്തിന്റെ സ്വയം പ്രഖ്യാപിത ‘റിപ്പബ്ലിക്കില്‍ ‘ കൂടി സ്‌ക്കൂട്ടറില്‍ സുഹൃത്ത് റഹീസിന്റെ കൂടെ യാത്ര ചെയ്യുമ്പോഴാണ് ഹൃദയം തുളയ്ക്കുന്ന കുത്തിനു സാബിതിന്റെ ജീവന്‍ പൊലിഞ്ഞത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി, പ്രതികള്‍ ജയിലിലുമായി .കേസില്‍ ഒരു സെപഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുവാന്‍ 2013 ല്‍ മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിട്ടും 2016 മെയ് വരെ ആ സര്‍ക്കാര്‍ അനങ്ങിയില്ല. ആ പ്രദേശത്തെ മുസ്‌ലിം ലീഗ് എം.എല്‍.എ എന്‍.എ നെല്ലികുന്നിന്റെ കൂടി പിന്തുണയോടെ ഭരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറായിരുന്നു 2013ല്‍ ഭരണത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നു വന്ന പിണറായി സര്‍ക്കാറാണ് 2016 നവംബറില്‍ സീനിയര്‍ അഭിഭാഷകന്‍ അറ് എ.മുഹമ്മദിനെ സ്പഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. അതിനിടയില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങി. വിചാരണ വല്ലാതെ നീണ്ടു പോയി.
2- 2017 മാര്‍ച്ച് 20നാണ് ചൂരി പള്ളിയില്‍ വെച്ച് 31 വയസ്സ് മാത്രം പ്രായമുള്ള റിയാസ് മൗലവി മൂന്നു ഞടട കാര്‍ കൊല്ലുന്നത്. 23 നു തന്നെ പ്രതികളെ അറസ്റ്റു ചെയ്തു. സംഭവം നടന്നു എന്‍പത്തി അഞ്ചാം (85) ദിവസം കേസില്‍ സര്‍ക്കാര്‍ സെപഷ്യല്‍ പ്രോസിക്യൂട്ടറിയായി സീനിയര്‍ അഭിഭാഷകന്‍ അറ് അശോകനെ നിയമിച്ചു. ഈ കേസില്‍ 89 ദിവസത്തിനകം കുറ്റ പത്രം സമര്‍പ്പിച്ചു. പ്രതികള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നു. ഈ ഘട്ടത്തില്‍ പ്രദേശത്തെ എം.എല്‍.എ നെല്ലിക്കുന്ന് പ്രതിപക്ഷത്താണ്എന്നത് കൂടി ചേര്‍ത്ത് വായിക്കുക.
രണ്ട് കേസിലും സ്പഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് ഒരേ മുഖ്യമന്ത്രിയാണ് (പിണറായി വിജയന്‍ )രണ്ട് കേസുകളിലും വിചാരണ അവസാന ഘട്ടത്തിലും. കാസര്‍ഗോട്ടെ എം.എല്‍.എ നെല്ലിക്കുന്നിന്റെ പിന്തുണയോടെ ഭരിച്ചിട്ടും, ആര്‍.എസ്.എസ് പ്രതികളായ കേസില്‍ വീഴ്ച കൂടാതെ നടത്തുന്നതിനു വേണ്ടി ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ പോലും ശുഷ്‌കാന്തി കാണിക്കാത്തവരാണ് ന്യൂനപക്ഷ സംരക്ഷണത്തിന്റെ വായ്ത്താരിയുമായി വോട്ടു തേടി നമുക്കിടയിലേക്ക് വരുന്നത്.
അതിഭീകരരായ ഹിന്ദുത്വ വര്‍ഗ്ഗീയതയുമായി സന്ധി ചെയ്തു അധികാരത്തിലേറുവാന്‍ ശ്രമിക്കുന്നവരെ പുറം കാലുകൊണ്ട് തട്ടി മാറ്റുവാന്‍ പ്രാപ്തരാണ് മലയാളികള്‍.