ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

0
475

കൊച്ചി(www.mediavisionnews.in):  ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് പിന്മാറിയത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചു എന്ന് ആരോപിച്ച് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പിന്മാറിയത്. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും. 

എന്തുകൊണ്ട് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി എന്ന് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കിയിട്ടില്ല.  വെള്ളിയാഴ്ച രാവിലെ വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്നും അടുത്ത ദിവസം ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസ് ഏതാണെന്ന് അപ്പോള്‍ കോടതി പരിശോധിച്ചു. തുടര്‍ന്നാണ് താന്‍ ഈ കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് തുറന്ന കോടതിയില്‍ അറിയിച്ചത്. 

എന്തുകൊണ്ടാണ് കേസില്‍ നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കേസില്‍ നിന്ന് പിന്മാറുന്നതിന് കാരണം വ്യക്തമാക്കണമെന്ന് നിര്‍ബന്ധമില്ല. അപൂര്‍വമായി മാത്രമേ കേസില്‍ നിന്ന് പിന്മാറുന്നതായി കോടതി വ്യക്തമാക്കാറുള്ളു. അതുകൊണ്ട് തന്നെ സാധാരണ നടപടിക്രമം മാത്രമാണ് ഇന്ന് കോടതിയില്‍ നിന്നുണ്ടായത്. 

ജഡ്ജി പിന്മാറിയതിനാല്‍ ചീഫ് ജസ്റ്റിസിന്റെ മുന്നിലേക്ക് കേസ് ഫയലുകള്‍ എത്തും. ചീഫ് ജസ്റ്റിസായിരിക്കും കേസ് ഏത് ബെഞ്ച് പരിഗണിക്കണമെന്ന് തീരുമാനിക്കുക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here