ഇന്ത്യയില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന് ആര്‍ എസ് എസ്

0
507

ന്യൂഡല്‍ഹി(www.mediavisionnews.in): അയ്യഞ്ച് വര്‍ഷംകൂടുമ്പോള്‍ ഇന്ത്യയില്‍ ഭരണമാറ്റത്തിന് സാധ്യതുയുണ്ടെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്.സര്‍ക്കാരുകള്‍ മാറിക്കൊണ്ടിരിക്കും. സര്‍ക്കാരുകള്‍ക്ക് രാജപിന്തുണയുണ്ടായിരുന്ന മുന്‍ കാലങ്ങളില്‍ 30-50 വര്‍ഷമെടുക്കുമായിരുന്നു ഭരണമാറ്റത്തിന്.

എന്നാല്‍ ഇപ്പോള്‍ ഓരോ അഞ്ചു വര്‍ഷവും ഭരണമാറ്റത്തിനു സാധ്യയുണ്ടെന്നും ഭാഗവത് പറഞ്ഞു. സമൂഹത്തിന്റെ ഉന്നതിക്കായി വിജ്ഞാനം ആര്‍ജിക്കാനുള്ള പരിശ്രമമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക സംഘടനകള്‍ സഹായത്തിനായി സര്‍ക്കാരുകളെ ആശ്രയിക്കാന്‍ പാടില്ലെന്നും ആര്‍എസ്എസ് മേധാവി വ്യക്തമാക്കി.
സാമൂഹിക, ഗവേഷണ സംഘടനകള്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ശക്തമായ അടിത്തറയില്‍ മുന്നോട്ടു പോകണം. ഇവര്‍ ഒരു തരത്തിലും സര്‍ക്കാരിനെ ആശ്രയിക്കാന്‍ പാടില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here