അബദ്ധത്തില്‍ ബിജെപിക്ക് വോട്ടുചെയ്തു; സ്വന്തം വിരല്‍ മുറിച്ച് ബിഎസ്പി പ്രവര്‍ത്തകന്‍

0
638

ലഖ്‌നോ(www.mediavisionnews.in): ബിജെപിക്ക് അബദ്ധത്തില്‍ വോട്ടുചെയ്ത ബിഎസ്പി പ്രവര്‍ത്തകന്‍ സ്വന്തം കൈവിരല്‍ മുറിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ അബ്ദുല്ലാപൂര്‍ ഹുലാസന്‍ ഗ്രാമവാസിയായ ദലിത് യുവാവ് പവന്‍കുമാര്‍ (25) ആണ് വിരല്‍ മുറിച്ച് സാഹസത്തിന് മുതിര്‍ന്നത്. ബിഎസ്പിക്ക് വോട്ടുചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപിക്ക് വോട്ടുചെയ്യുകയായിരുന്നു.

വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പിനിടെയായിരുന്നു സംഭവം. ബുലന്ദ്ഷഹറിലെ ഷികാര്‍പൂര്‍ ബൂത്തില്‍ വോട്ടുചെയ്തശേഷം അസ്വസ്ഥനാവുകയും വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍തന്നെ പവന്‍കുമാര്‍ കൈവിരല്‍ മുറിക്കുകയുമായിരുന്നു. പവന്‍കുമാര്‍ തന്നെയാണ് ട്വിറ്റര്‍വഴി സംഭവം സംബന്ധിച്ച് വീഡിയോ പുറത്തുവിട്ടത്. ബിജെപി സ്ഥാനാര്‍ഥി സിറ്റിങ് എംപിയായ ഭോലാ സിങ്ങും എസ്പി-ബിഎസ്പി- ആര്‍എല്‍ഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥി യോഗേഷ് വര്‍മയും തമ്മിലാണ് ബുലന്ദ്ഷഹറില്‍ മല്‍സരം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here