ന്യൂഡല്‍ഹി(www.mediavisionnews.in): രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളെല്ലാം വന്‍ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള വോഡഫോണ്‍ ഐഡിയ കമ്പനികള്‍ക്ക് 28 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 58 ലക്ഷം ഉപയോക്താക്കളെയണ്.
എന്നാല്‍ ഫെബ്രുവരിയില്‍ റിലയന്‍സ് ജിയോയ്ക്ക് ലഭിച്ചത് 77 ലക്ഷം അധികം ഉപയോക്താക്കളെയാണ്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 29.7 കോടിയാണ്. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ എണ്ണം 118.32 കോടിയാണ്.
ബിഎസ്എന്‍എല്ലിന് ഫെബ്രുവരി മാസത്തില്‍ പുതുതായി ലഭിച്ചത് 9.06 ലക്ഷം ഉപയോക്താക്കളെയാണ്. ഇതോടെ ബിഎസ്എന്‍എല്ലിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 12.05 കോടി ആയി. ഭാരതി എയര്‍ടെലിന് 49,896 ഉപയോക്താക്കളെയണ് നഷ്ടപ്പെട്ടത്.