വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു

0
492

കണ്ണൂര്‍(www.mediavisionnews.in): ചൊക്ലിയില്‍ വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു. ചൊക്ലിയിലെ രാമവിലാസം യു.പി സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ 62 കാരിയായ മാറോളി വിജയയാണ് മരിച്ചത്.

വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടെ വിജയ കുഴഞ്ഞു വീഴുകയായിരുന്നു. ബൂത്തില്‍ രാവിലെ മുതല്‍ പ്രായമായവര്‍ ക്യൂ നില്‍ക്കുകയാണെന്നും ആരോപണമുണ്ട്.

അതേസമയം, മഴ കാരണമാകാം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തം ശക്തമായ മഴയാണ് പെയ്തത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ മെഷീന്‍ തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന് തങ്ങള്‍ ആദ്യമേ പറഞ്ഞതാണെന്നും ടിക്കാറാം മീണ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ വോട്ടിങ് മെഷീനുകള്‍ക്ക് വ്യാപകമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വോട്ടിങ് മെഷീനിലെ തകരാര്‍ സംഭവിച്ചത് ചിലയിടങ്ങളില്‍ മാത്രമാണ്. അത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും ടിക്കാറാം മീണ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here