ഉപ്പള(www.mediavisionnews.in): എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി വിദ്ധ്യാർത്ഥികൾക്ക് ഇന്ത്യയിലെ വിവിധ ഉന്നതതല ഉപരിപഠന സാധ്യതകളെ പരിചയപ്പെടുത്തുന്നതിനും തൊഴിലധിഷ്ഠിത കോഴ്സുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം എജ്യുകേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) ഉപ്പള ചാപ്റ്റർ സംഘടിപ്പിച്ച സൗജന്യ മെഗാ കരിയർ സമ്മിറ്റ് വിദ്ധ്യാർത്ഥികൾക്ക് പുതിയ സാധ്യതകളെ പരിചയപ്പെടുത്തി പ്രൗഢ സമാപനം. ഉപ്പള വ്യാപാര ഭവനിൽ നടന്ന സമ്മിറ്റിന് വെഫി സംസ്ഥാന ട്രൈനർമാരും കരിയർ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സെഷനുകൾക്ക് നേതൃത്വം നൽകി.
വെഫി പ്ലാനിംഗ് ബോർഡ് അംഗം ബദ്‌റുൽ മുനീർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ബ്യാരിസ് ഇൻസ്റ്റിട്ട്യൂറ്റ് ഓഫ് ടെക്നോളജി ഡയറക്റ്റർ ഡോ. മുസ്ത്വഫ ബാസ്തിക്കോടി ഉദ്ഘാടനം ചെയ്തു. വെഫി സംസ്ഥാന ട്രൈനർമാരായ മുബശ്ലിർ കാലികറ്റ് ,നവാസ് കുന്ദമംഗലം കരിയർ മോട്ടിമേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. തൊഴിലധിഷ്ഠിത കോഴ്സുകളും സർക്കാർ സംവിധാനങ്ങളെ കുറിച്ച് മഹേഷ് കുറ്റിക്കോൽ പരിചയപ്പെടുത്തി. ഇബ്രാഹിം ഖലീൽ മദനി, നംഷാദ് ബേക്കൂർ, സൈനുദ്ധീൻ സുബൈകട്ട ,ശഫീഖ് സഖാഫി സോങ്കാൽ, അബ്ദുൽ അസീസ് അട്ടഗോളി, അബ്ദുന്നാസിർ ബേക്കൂർ തുടങ്ങിയവർ സമ്പന്ധിച്ചു.. സൈഫുദ്ധീൻ യാഫി ദീനാർ നഗർ സ്വാഗതവും ഇർഫാദ് സുറൈജി നന്ദിയും പറഞ്ഞു.