മോശം ഭക്ഷണം നല്‍കിയതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാന്‍ മോദിക്കെതിരെ മത്സരിക്കും

0
696

വാരണാസി (www.mediavisionnews.in):  ബിഎസ്എഫ് ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം നല്‍കിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹാദൂര്‍ യാദവ് വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കും. എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് തേജ് ബഹാദൂര്‍ മത്സരിക്കുന്നത്.

2017ലാണ് അച്ചടക്കലംഘനത്തിന് തേജ് ബഹാദൂറിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടത്. വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് ബഹാദൂര്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. അഴിമതി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്നതെന്ന് തേജ് ബഹാദൂര്‍ പറഞ്ഞിരുന്നു. മെയ് 19 നാണ് വാരണാസിയിലെ തിരഞ്ഞെടുപ്പ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here