മൂസോടി അദീക കടപ്പുറത്ത് അനധികൃത മണലെടുപ്പ്; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ

0
276

ഉപ്പള(www.mediavisionnews.in): മൂസോടി അദീക കടപ്പുറത്ത് നിന്ന് വന്‍തോതില്‍ മണലെടുക്കുന്നതായി നാട്ടുകാരുടെ പരാതി. അദീക കടലിന് ചേർന്നുള്ള പുഴയിൽ നിന്നാണ് വ്യാപകമായി മണല്‍കടത്തുന്നത്. ഇതു സംബന്ധിച്ച് പൊലീസിലെ ഉന്നതർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു പറയുന്നു.

പുഴയിൽ നിന്ന് തോണികൾ ഉപയോഗിച്ച് ബങ്കര മഞ്ചേശ്വരം ഭാഗത്തേക്ക് കൊണ്ടുപോകുന്ന മണൽ ഇവിടെ നിന്ന് ടിപ്പർ ലോറികളിലായാണ് കടത്തി കൊണ്ടുപോകുന്നത്. പകലും രാത്രിയുമായി ദിവസേന 25 ലധികം മണല്‍ ലോഡുകളാണ് ഇവിടെ നിന്നും കടത്തുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. നിരവധി വീടുകളാണ് ഇവിടങ്ങളിൽ ഉള്ളത്. വീടുകൾ കടലെടുപ്പ് ഭീഷണിയിലാണ്.

പരിശോധക സംഘത്തെ സ്വാധീനിക്കുന്നതോടൊപ്പം രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾക്ക് ആവശ്യമായ സഹായവും കടത്തുസംഘം ചെയ്യുന്നുണ്ട്. വ്യാപകമായ കടത്തിനെതിരെ ഒപ്പുശേഖരണം നടത്തി കലക്ടർ ഉൾപ്പെടെയുള്ളവർക്കു നൽകാനിരിക്കുകയാണ് നാട്ടുകാർ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here