മുട്ടം ബേരികെ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ ആക്രമിച്ചു; യുവാവിനെതിരെ ജാമ്യമില്ലാ കേസ്

0
328

കുമ്പള(www.mediavisionnews.in): മുട്ടം ബേരികെ ഖിള്ർ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദി(62)നെ അക്രമത്തിൽ പരിക്കേറ്റ നിലയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സച്ചിൻ എന്നയാൾക്കെതിരെ കുമ്പള പോലീസ് സംഘർഷത്തിന് ശ്രമിച്ചതിന് കേസെടുത്തു.

ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മസ്ജിദ് കോമ്പൗണ്ടിൽ സ്ഥാപിച്ച ബോർഡിലെ സ്ഥലപ്പേരിനെ ചൊല്ലി അതിക്രമിച്ചു കയറി അക്രമിക്കുകയായിരുന്നുവെന്ന് മുഹമ്മദ് പരാതിപ്പെട്ടു. വിവരമറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തിയിരുന്നു. സംഘർഷത്തിന് സാധ്യത കണക്കിലെടുത്ത് ഇൻസ്‌പെക്ടർ എം.കൃഷ്ണൻ, എസ് ഐ ആർ.സി ബിജു എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയതോടെ സ്ഥിതി ശാന്തമായത്. പ്രതിക്കെതിരെ വിവിധ സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here