മംഗൽപ്പാടി സോങ്കാലിൽ സർക്കാർ ഭൂമി കയ്യേറി കിണർ നിർമ്മിച്ചു; നടപടി സ്വീകരിക്കാത്ത പഞ്ചായത്തിനെതിരെ പ്രധിഷേധം

0
231

ഉപ്പള(www.mediavisionnews.in): മംഗല്‍പാടി പഞ്ചായത്തിലെ സര്‍ക്കാര്‍ ഭൂമിയായ സോങ്കാല്‍ ഗുളിക വനം കയ്യേറി സംഘപരിവാര്‍ കിണര്‍ കുഴിച്ചു.

മംഗല്‍പാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി ഇരുപതിലധികം ഏക്കര്‍ സ്ഥലമാണ് സംഘപരിവാര്‍ കയ്യടക്കി വെച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരോ, മംഗല്‍പാടി പഞ്ചായത്ത് അധികൃതരോ തയ്യാറാവുന്നില്ല.

ഗുളിക വനത്തില്‍ കിണര്‍ കുഴിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും, അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കിണര്‍ കുഴിക്കല്‍ നിര്‍ത്തിവെക്കുവാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജെസിബി ഉപയോഗിച്ച് കിണര്‍ കുഴിക്കുകയും, ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ രാത്രിയുടെ മറവില്‍ വലിയ ബോക്‌സില്‍ പാട്ടു വെച്ചുമായിരുന്നു കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതിനെതിരെ കര്‍ശന കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഇത്തരത്തില്‍ സംഘപരിവാര്‍ ശക്തികള്‍ കൈയടക്കിവെച്ച ഒരുപാട് സ്ഥലങ്ങള്‍ മംഗല്‍പാടി പഞ്ചായത്തില്‍ തന്നെയുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ക്ക് ആശ്ചര്യമാണ്. ഭരണസമിതിയും സംഘപരിവാറും തമ്മിലുള്ള അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയമാണ് ഇതിന് പിന്നില്‍ എന്നാണ് നാട്ടുകാരുടെ ആരോപണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here