ഭിന്നശേഷിക്കാരെ വോട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ചിലവില്‍ ബൂത്തിലെത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

0
609

തിരുവനന്തപുരം(www.mediavisionnews.in): ഭിന്നശേഷിക്കാരായ വോട്ടര്‍ന്മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംവിധാനമൊരുക്കുന്നു. മുന്‍പ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്താല്‍ പോളിങ് ബൂത്തില്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ടു ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം.

ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ ചിലവില്‍ ബൂത്തിലെത്തിച്ച് വോട്ടു രേഖപ്പെടുത്തിയശേഷം തിരിച്ചു വീട്ടിലെത്തിക്കാനായുള്ള വാഹന സംവിധാന നടപടികളാണ് ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നത്. സാമൂഹ്യ നീതി വകുപ്പാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്ന്.

സംസ്ഥാനത്ത് 135753 ഭിന്നശേഷി വോട്ടര്‍മാര്‍ക്കാണ് ഇപ്രകാരം വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമുണ്ടാകുന്നത്. നാലോ അഞ്ചോ പോളിങ് സ്റ്റേഷന്‍ പരിധിയിലുള്ളവരെ ഒരുമിച്ച് വോട്ടിങ് കേന്ദ്രത്തിലെത്തിക്കും. സര്‍ക്കാര്‍ വാഹനങ്ങളാകും ഇതിനായി സജ്ജീകരിക്കുക.
വലിയ വാഹനങ്ങള്‍ കടന്നു പോകാത്ത സ്ഥലങ്ങളില്‍ ചെറിയ വാഹനങ്ങള്‍ എത്തിക്കുന്നതിനും സൗകര്യമൊരുക്കും. ഇതിനുള്ള പണം സി.ഡി.പി.ഒ മുഖേന നല്‍കും.

സാമൂഹ്യ നീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കാവും നടത്തിപ്പു ചുമതല. ഇതിനു പുറമേ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി വനിത ശിശുവികസന വകുപ്പിലെ ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, അംഗനവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവരും ഉണ്ടാകും.

മാത്രമല്ല, ബൂത്ത് ലെവര്‍ ഓഫീസര്‍ന്മാര്‍ മുഖേന പ്രദേശത്തെ ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ സ്വീകരിക്കുകയും ഇവരുടെ ആരോഗ്യനില പരിഗണിച്ചുള്ള വാഹനങ്ങള്‍ ഏര്‍പ്പെടുത്തുകയും വാഹനം ആവശ്യമില്ലെന്ന് പറയുന്നവരില്‍ നിന്നും ആ വിവരം എഴുതി വാങ്ങുകയും ചെയ്യും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here