ന്യൂഡല്‍ഹി(www.mediavisionnews.in): സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് നിരോധിച്ചെങ്കിലും ഇന്ത്യയില്‍ ടിക് ടോക്കിന്റെ ഡൗണ്‍ലോഡ് 12 ഇരട്ടി വര്‍ധിച്ചു. രാജ്യത്ത് നിരോധനം നിലവില്‍ വന്നപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിള്‍ സ്റ്റോറില്‍നിന്നും ടിക് ടോക് ആപ്പ് നീക്കിയിരുന്നു.
ചൈനീസ് ആപ്പായ ടിക് ടോക്ക് തേഡ് പാര്‍ട്ടി വെബ് സൈറ്റുകളില്‍നിന്നാണ് വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യുന്നത്. ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ ഇന്ത്യക്കാരാണ് മുന്നില്‍. നിരോധനത്തിനുശേഷം ഗൂഗിള്‍ സെര്‍ച്ച് ട്രന്‍ഡിങില്‍ ‘ടിക് ടോക് ഡൗണ്‍ലോഡ്’ ഏറെ മുന്നിലെത്തി. 2018ലെ കണക്കനുസരിച്ച് ടിക് ടോക്കിലെ 50 കോടി ഉപയോക്താക്കളില്‍ 39 ശതമാനവും ഇന്ത്യയില്‍നിന്നാണ്. രാജ്യത്ത് പ്രതിമാസം 12 കോടി സജീവ ഉപയോക്താക്കളുണ്ടെന്നും ടിക് ടോക് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.