ഡല്‍ഹി (www.mediavisionnews.in): പൊതു തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയില്‍ .മാര്‍ച്ച് പത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ പിടികൂടിയത് 1,460 കോടി രൂപ. സ്വര്‍ണ്ണം, പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയത്. ഏപ്രില്‍ ഒന്ന് വരെ 1,460.02 കോടി രൂപയാണ് പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടത്തിയ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ തുക പിടിച്ചെടുത്തത് ഗുജറാത്തില്‍ നിന്നാണ്. 509 കോടി രൂപയുടെ വസ്തുക്കളാണ് ഗുജറാത്തിലെ വിവിധയിടങ്ങളില്‍ നിന്നായി ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.