കാസർകോട്(www.mediavisionnews.in): കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നിലവിലുള്ളത് 43 പ്രശ്നബാധിത ബൂത്തുകൾ. കാസർകോട് നിയോജകമണ്ഡലത്തിൽ നാലും ഉദുമയിൽ മൂന്നും കാഞ്ഞങ്ങാട്ട് 13-ഉം തൃക്കരിപ്പൂർ 23-ഉം പ്രശ്നബാധിത ബൂത്തുകളാണുള്ളത്. തിരഞ്ഞെടുപ്പുദിനത്തിൽ ജില്ലയിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളിലെയും പ്രവർത്തനങ്ങൾ വരണാധികാരിയായ കളക്ടർ ഡോ. ഡി.സജിത് ബാബു കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ഒരുക്കിയ കൺട്രോൾ റൂമിൽനിന്ന് വെബ്കാസ്റ്റിങ് വഴി നിരീക്ഷിക്കും. പരീക്ഷണാടിസ്ഥാനത്തിൽ വെബ്കാസ്റ്റിങ്ങിന്റെ ട്രയൽ റൺ 20, 22 തീയതികളിൽ നടത്തും.
പ്രശ്നബാധിത ബൂത്തുകളോരോന്നിലും സെറ്റ് ചെയ്തുവെച്ചിട്ടുള്ള വെബ്ക്യാമറയിൽനിന്നുള്ള തത്സമയ ദൃശ്യങ്ങളാണ് കൺട്രോൾ റൂമിൽ നിന്ന് വീക്ഷിക്കുക.