കറന്തക്കാട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മരിച്ചു

0
511

കാസര്‍കോട്(www.mediavisionnews.in) : കാര്‍ സ്‌കൂട്ടറിലിടിച്ച്‌ ക്രിക്കറ്റ് താരം മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും ഇ വൈ സി സി ക്ലബ്ബിന്റെ ക്രിക്കറ്റ് താരവുമായ അഹ്‌റാസ് (22) ആണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 7.15 മണിയോടെ കറന്തക്കാട് ദേശീയപാതയിലാണ് അപകടം.

മലപ്പുറത്ത് നിന്നും മണിപ്പാല്‍ ആശുപത്രിയിലേക്ക് കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോകുകയായിരുന്ന കാറാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ അഹ്‌റാസിനെ ഇടിച്ചുവീഴ്ത്തിയത്. റോഡിലേക്ക് തലയിടിച്ച്‌ വീണ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. തൊട്ടടുത്തുള്ള ഫയര്‍ഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മികച്ച ക്രിക്കറ്റ് താരമായിരുന്ന അഹ്‌റാസ് ചെമ്മനാട്ടേക്ക് ക്രിക്കറ്റ് പരിശീലനത്തിനായി പോകുമ്ബോഴാണ് അപകടം സംഭവിച്ചത്.

യുവാവിന്റെ ക്രിക്കറ്റ് ബാറ്റ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു. ഗള്‍ഫിലേക്ക് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ അഹ്‌റാസ് ദിവസങ്ങള്‍ക്ക് മുമ്ബാണ് മടങ്ങിയെത്തിയത്. കാസര്‍കോട് ബദരിയ ഹോട്ടലിലെ ജീവനക്കാരന്‍ അബുല്ലയാണ് പിതാവ്. മാതാവ് നസീമ. ഏക സഹോദരന്‍ അഫ്‌റാസ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here