കണ്ണൂര്‍(www.mediavisionnews.in): കണ്ണൂര്‍ മയ്യില്‍ എല്‍ .പി സ്കൂളിളെ 145 നമ്ബര്‍ ബൂത്തിലെ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പ്. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപെട്ടു . പാമ്പിനെ വി.വി പാറ്റ് മെഷീനില്‍ നിന്നും നീക്കുന്നതിനുന്ന പരിശ്രമത്തിലാണ് അധികൃതര്‍ .അതേ സമയം വ്യാപകമായി വോട്ടിംഗ് യാത്രം തകരാറിലായതിനെ തുടര്‍ന്ന് പ്രതിഷേധത്തിലാണ് നാട്ടുകാര്‍ .കാസര്‍ഗോഡ് 20 ബൂത്തുകളിലും ഇടുക്കിയില്‍ മൂന്നിടത്തും വടകരയില്‍ രണ്ടിടത്തുമായിട്ടാണ് വോട്ടിംഗ് യന്ത്രത്തിന് കേടുപാടുണ്ടായത്.
കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ 149-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് . കോഴിക്കോട് തിരുത്തിയാട് 152-ാം നമ്പറിലെ വിവിപാറ്റ് മെഷീന് തകരാര്‍ സംഭവിച്ച സാഹചര്യത്തില്‍ മോക് പോളിംഗ് ഏറെ വൈകിയാണ് നടന്നത്. കേടുപാടുകള്‍ സംഭവിച്ച വോട്ടിംഗ് യന്ത്രത്തിന് പകരം പുതിയ വോട്ടിംഗ് യന്ത്രം എത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുകയാണ്.