ഉപ്പള(www.mediavisionnews.in): കാൻസർ രോഗം ഏറ്റവും വലിയ ആപത്താണെന്നും, തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിൽസിച്ചു ബേദമാകാമെന്നും ഇത് കണ്ടത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ്. ഉപ്പളയിൽ കാൻസർ കയർ ഫൗണ്ടേഷനും മലബാർ കാൻസർ സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണവും ക്യാൻസർ അവയവങ്ങളുടെ പ്രദർശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാർ കാൻസർ സെൻറർ ഡോക്ടർ ഫിലിപ്പ്, മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹുൽ ഹമീദ് ബന്ദിയോട്, കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എകെ ആരിഫ്, പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഉപ്പള ഗേറ്റ്, മജീദ് പച്ചമ്പള, റൈഷാദ് ഉപ്പള, അഷാഫ്, മൂസ, നാസർ ഹിദായത്ത് നഗർ, മഹമൂദ് കൈകമ്പ, മഹമൂദ് ഉപ്പള ഗേറ്റ്, തുടങ്ങിയവർ സംബന്ധിച്ചു, കൺവീനർ സിദ്ദിഖ് കൈകമ്പ സ്വാഗതവും, അബു തമാം നന്ദിയും പറഞ്ഞു. ചെയർമാൻ ഹിന്ദുസ്ഥാൻ മോണു അദ്ധ്യക്ഷത വഹിച്ചു. ഉപ്പള ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രദർശനത്തിൽ ഒന്നാം ദിനം തന്നെ നൂറ് കണക്കിന് ആളുകളാണ് കാണാനെത്തിയത്.