ഉപ്പള(www.mediavisionnews.in): കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് വേണ്ടി വ്യത്യസ്തമായ പ്രചാരണത്തിലൂടെ മാതൃകയാവുകായാണ് മഞ്ചേശ്വരം 71 ആം ബൂത്ത് ഹിദായത്ത് നഗറിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ. സ്ഥാനാർത്ഥിക്കായുള്ള വോട്ടഭ്യർത്ഥനയോടൊപ്പം വീടുകളിലും കവലകളിലും പറവകൾക്കായി മൺചട്ടികളിൽ വെള്ളം ഒരുക്കിയിരിക്കുകയാണ് ഹിദായത്ത് നഗറിലെ യൂത്ത് ലീഗ് പ്രവർത്തകർ. കനത്ത ചൂടിൽ പക്ഷികൾക്കായുള്ള കൈസഹായം കൂടിയാണ് ഇത്തരം പ്രവർത്തനമെന്നും പ്രവർത്തകർ പറഞ്ഞു.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ടുമായ അന്തരിച്ച ഗോൾഡൻ അബ്ദുൽ കാദർ ഹാജിയുടെ വീട്ടിൽ നിന്നാണ് വ്യത്യസ്തമായ ഈ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാന്റെ നേതൃത്വത്തിൽ മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പിവൈ ആസിഫ്, വാർഡിലെ യൂത്ത് ലീഗ് നേതാക്കന്മാരായ ഹമീദ് പൂന,ഹനീഫ് ബാവ, സലിം പൂച്ചിറ, സത്താർ കെഎസ്, ലത്തീഫ് പഞ്ചാര, അഷ്റഫ്, അഫ്സൽ, ഷഫീഖ്, റാഷിദ് പഞ്ചാര, റമീസ് കരകണ്ടം, റിസ്വാൻ, ഷാഹിദ്, മഷൂദ് എന്നിവർ നേതൃത്വം നൽകി.