ഉപ്പള(www.mediavisionnews.in): വർഗീയ ഫാസിസത്തിന് വല വിരിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ പറഞ്ഞു. റിയാസ് മൗലവി രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പളയിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ എല്ലാ പഴുതുകളും ഉണ്ടാക്കിക്കൊടുത്തത് സിപിഎം ഗവൺമെന്റിന്റെ പോലീസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം യൂത്ത് ലീഗ് യുകെ സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗോൾഡൺ റഹ്മാൻ സ്വാഗതം പറഞ്ഞു. മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, ജനറൽ സെക്രട്ടറി എം അബ്ബാസ്, വൈസ് പ്രസിഡന്റ് അബ്ബാസ് ഓണന്ത, യു ഡി എഫ് കൺവീനർ മഞ്ജുനാഥ ആൾവ, യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസഫ് ഉളുവാർ, സെക്രട്ടറി അസീസ് കളത്തൂർ, മുസ്ലിം യൂത്ത് ലീഗ് കർണാടക സോൺ സെക്രട്ടറി സിദ്ദിഖ് തലപ്പാടി, മുസ്ലീം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് എംബി യൂസഫ്, വൈസ് പ്രസിഡന്റ്മരായ അലി മാസ്റ്റർ, ഉമ്മർ അപ്പോളോ, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ അബ്ബാസ് കെ, റസാഖ് ആചക്കര, പഞ്ചായത്ത് പ്രസിഡന്റമരായ റഫീക് കണ്ണൂർ, താജുദ്ദീൻ കടമ്പാർ, ഖലീൽ ചിപ്പാർ, ജനറൽ സെക്രട്ടറിമരായ പിവൈ അസിഫ്, സുബൈർ മാസ്റ്റർ, സിറാജ് മാസ്റ്റർ, ശിഹാബ് പൈവളികെ, സിഎച്ച് ഖാദർ, ഹനീഫ് സീതാംഗോളി, ഇർഷാദ് പെർള, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളയ സെഡ്എ കയ്യാർ, അസീം മണിമുണ്ട, മജീദ് പച്ചമ്പള, എംഎസ്എഫ് ജില്ലാ ഉപാധ്യക്ഷൻ മുഹമ്മദ് കുഞ്ഞി ഉളുവാർ, മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് മഞ്ചേശ്വരം, ട്രഷറർ റഹീം പള്ളം, മണ്ഡലം പ്രവർത്തക സമിതി അംഗം സിദ്ദിഖ് ഡണ്ടാഗോളി, ബിഎം മുസ്തഫ, റസാഖ് ബപ്പായിത്തൊട്ടി, അഞ്ചു കയർകട്ട, സിദ്ദിഖ് പചിലമ്പറ, മുഹമ്മദ് ഉപ്പള ഗേറ്റ്, ബഷീർ, ജലീൽ , നൗഫൽ ചെറുഗോളി, ശരീഫ്, നൗഷാദ്, മുഫസ്സി , അഫ്സൽ, മണ്ഡലം സെക്രട്ടറി ബഷീർ മൊഗർ നന്ദി പറഞ്ഞു.