ലോക്‌സഭാ തെരഞ്ഞെടുപ്പ്; പൊന്നാനിയില്‍ പി വി അന്‍വര്‍ സ്ഥാനാര്‍ത്ഥിയായേക്കും

0
208

തിരുവനന്തപുരം(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ എംഎല്‍എ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. പാര്‍ലമെന്ററി മണ്ഡലം കമ്മിറ്റി അന്‍വറിന്റെ പേര് നിര്‍ദ്ദേശിച്ചു. തീരുമാനം സിപിഐഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അന്തിമതീരുമാനമെടുക്കേണ്ടത് സിപിഐഎം സംസ്ഥാന നേതൃത്വമാണ്

പൊന്നാനിയില്‍ ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് പി വി അന്‍വറിന്റെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. നേരത്തേ അന്‍വറിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും ഭൂമി കൈയേറ്റ വിഷയത്തില്‍ ഉള്‍പ്പെടെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. പൊന്നാനി ഒഴികെ ബാക്കി 15 മണ്ഡലങ്ങളില്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്നലെ തീരുമാനമായിരുന്നു.

അതേസമയം, എല്‍ഡിഎഫിന്റെ സീറ്റ് വിഭജയം പൂര്‍ത്തിയായി. 16 സീറ്റുകളില്‍ സിപിഐഎമ്മും 4 സീറ്റുകളില്‍ സിപിഐയും മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജെഡിഎസിനും എല്‍ജെഡിക്കും സീറ്റില്ല. കോട്ടയത്ത് ജെഡിഎസിന് നല്‍കിയ സീറ്റ് സിപിഐഎം ഏറ്റെടുത്തു. ഇതില്‍ ജെഡിഎസില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here