കാസര്‍കോട്(www.mediavisionnews.in): : ലോക്സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച രാജ്മോഹന്‍ ഉണ്ണിത്താന് മാര്‍ച്ച് 18ന് തിങ്കളാഴ്ച കാസര്‍കോട്ടെത്തും. രാവിലെ 11 മണിക്ക് ചെന്നൈ മെയിലിലാണ് അദ്ദേഹം കാസര്‍കോട്ടെത്തുക. തുടര്‍ന്ന് തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റു കാര്യങ്ങള്‍ ഡിസിസി യുഡിഎഫ് നേതാക്കളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കല്യോട്ടെ ഇരട്ടക്കൊലപാതകം മുഖ്യവിഷയമാക്കി പ്രചരണത്തിനിറങ്ങാനാണ് തീരുമാനം. സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് തിരിച്ചടി നല്കാന് കാസര്‍കോട്ടെ ജനങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദേശീയസംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും ഊന്നികൊണ്ടുള്ള പ്രചരണമായിരിക്കും പാര്‍ട്ടി നടത്തുക. കാസര്‍കോട്ട് സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കുമെന്നും മറ്റുള്ള കാര്യങ്ങളെല്ലാം കാസര്‍കോട്ടെത്തിയശേഷം തീരുമാനിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.