ലോകകപ്പില്‍ കോഹ്ലിയെ മങ്കാദിംഗ് ചെയ്യുമോ?; ഇംഗ്ലീഷ് താരത്തിന്‍റെ തകര്‍പ്പന്‍ മറുപടി

0
300


രാജസ്ഥാന്‍ (www.mediavisionnews.in) : ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമായ ജോസ് ബട്ട്ലറെ മങ്കാദിംഗില്‍ കുടുക്കിയ ആര്‍. അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് പ്രദിഷേധം ഇരമ്പുകയാണ്. നിയമപരമാണെങ്കിലും അശ്വിന്റെ മങ്കാദിംഗ് ക്രിക്കറ്റിന്റെ സ്പിരിറ്റിനെ കളങ്കപ്പെടുത്തിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. അശ്വിനെ വിമര്‍ശിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തു വന്നത്. ബി.സി.സി.ഐ പോലും അശ്വിന്റെ പ്രവര്‍ത്തിക്കെതിരെ നെറ്റിചുളുക്കി. സോഷ്യല്‍ മീഡിയയിലുട നീളം വിവാദ പുറത്താക്കലിനെ കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോള്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സിനോട് ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

ലോകകപ്പ് ഫൈനലില്‍ അവസരം കിട്ടിയാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ മങ്കാദിങ്ങിലൂടെ പുറത്താക്കുമോ എന്നാണ്് സ്റ്റോക്സിനോട് ട്വിറ്ററില്‍ ആരാധകര്‍ ചോദിച്ചത്. ‘ഞാന്‍ ലോകകപ്പ് ഫൈനല്‍ കളിക്കുകയാണെങ്കില്‍ വിരാട് കോലി ബാറ്റ് ചെയ്യുമ്പോള്‍ മങ്കാദിങ്ങിന് അവസരം കിട്ടിയാല്‍ ഒരിക്കലും ഞാനത് ചെയ്യില്ല’ എന്നായിരുന്നു ബെന്‍ സ്റ്റോക്സിന്റെ മറുപടി. സ്റ്റോക്‌സിന്റെ മറുപടിയെ അഭിന്ദിച്ച് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.


കഴിഞ്ഞ ദിവസം നടഡന്ന മത്സരത്തില്‍ അശ്വിന്‍ എറിഞ്ഞ 13-ാം ഓവറിലാണ് സംഭവം. 43 പന്തില്‍ 69 റണ്‍സടിച്ച് ബട്‌ലര്‍ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കവേയായിരുന്നു അശ്വിന്റെ പുറത്താക്കല്‍. നോണ്‍ സ്ട്രൈക്കിങ് ക്രീസില്‍ നിന്നു കയറിയ ജോസ് ബട്ട്‌ലറെ അശ്വിന്‍ റണ്ണൗട്ടാക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ തന്റെ വിക്കറ്റെടുത്തതിലുള്ള രോഷം പ്രകടിപ്പിച്ചാണ് ബട്ട്ലര്‍ കളം വിട്ടത്. പിന്നീട് ബാറ്റിംഗില്‍ പ്രതിരോധമില്ലാതെ തകര്‍ന്നടിഞ്ഞ രാജസ്ഥാന്‍ 14 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here