റിയാസ് മൗലവി കൊലപാതകത്തിന്റെ രണ്ടാണ്ട്: യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ ദിനം നാളെ ഉപ്പളയിൽ

0
237

ഉപ്പള(www.mediavisionnews.in): കാസർകോട് ചൂരി മുഹ്യദ്ധീൻ ജുമാ മസ്ജിദിനകത്ത് കയറി റിയാസ് മൗലവിയെ ആർ.എസ്.എസ് ക്രിമിനൽ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ രണ്ട് വർഷം പൂർത്തിയാകുന്ന മാർച്ച് 20ന് കാസർകോട് ജില്ലയിൽ മുസ്ലിം യൂത്ത് ലീഗ് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കും.

ഇതിന്റെ ഭാഗമായി ആർ.എസ്.എസിന്റെ വർഗ്ഗീയ ഫാസിസത്തിനും, സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനുമെതിരെ ഉപ്പളയിൽ ജാഗ്രതാ സദസ് സംഘടിപ്പിക്കും. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹിമാനും, ഉൽഘാടനം ചെയ്യും.

ഇത് സംബന്ധിച്ച് ചേർന്ന യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃയോഗത്തിൽ പ്രസിഡന്റ് യുകെ സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ യൂസഫ് ഉളുവാർ ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഗോൾഡ്ൻ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ, സെഡ്.എ കയർ, മജീദ് പിവി, പഞ്ചായത്ത് പ്രസിഡന്റുമാരായ താജുദ്ദീൻ, ഖാലീദ് ബംബ്രാണ, ജനറൽ സെക്രട്ടറിമാരായ പി.വൈ ആസിഫ് ഉപ്പള, നസീർ എടിയ, സുബൈർ മാസ്റ്റർ, സിറാജ് മാസ്റ്റർ, ഇർഷാദ് പെർള, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ അസീം മാണിമുണ്ട, മജീദ് പച്ചമ്പള, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി ഉളുവാർ, സിദ്ദിഖ് മഞ്ചേശ്വരം, ഫറൂക്ക് ചെക്പോസ്റ്റ്, സിദ്ദീഖ് ദണ്ഡഗോളി, റഹിം പള്ളം, ചര്‍ച്ചയില്‍ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here