രാഹുല്‍ വരുമെന്നു തന്നെ പ്രതീക്ഷയെന്ന് ഉമ്മൻചാണ്ടി; തീരുമാനം നാളെയുണ്ടാകുമെന്ന് സിദ്ദിഖ്

0
348

ന്യൂദല്‍ഹി(www.mediavisionnews.in): രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തുമെന്നു തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. നാളെ രാഹുല്‍ ആന്ധ്രയിലേക്കു പ്രചാരണത്തിനു പോകുന്നതിനു മുമ്പു തന്നെ ഇക്കാര്യത്തിലുള്ള തീരുമാനം ഡല്‍ഹിയില്‍ നിന്നുണ്ടാകും. സംസ്ഥാന നേതൃത്വം ഒന്നടങ്കമാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്നാവശ്യപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ തീരുമാനം നാളെയുണ്ടാകമെന്ന് ടി.സിദ്ദിഖ്. ഏഴു ദിവസം വൈകിയെങ്കിലും എഴുപതാണ്ടിലെ വികസനത്തിലേക്കുള്ള വഴി തെളിഞ്ഞു. രാഹുൽ വരുമെന്ന് ശുഭപ്രതീക്ഷയിലാണ്. രാഹുലിന്റെ വിശ്വസ്ത പ്രചാരകനായി മുന്നോട്ടു പോകുമെന്നും ഇത്രയും ദിവസത്തെ അനിശ്ചിതാവസ്ഥ തന്നെ അലോസരപ്പെടുത്തിയില്ലെന്നും ടി.സിദ്ധിഖ് വയനാട്ടില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

നാമനിര്‍ദേശപത്രിക നല്‍കാന്‍ നാലുദിവസം കൂടിമാത്രം ശേഷിക്കെ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് എ.െഎ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. തീരുമാനം വൈകുന്നതിലുള്ള ആശങ്ക നാളെ(ഞായര്‍) ഉമ്മന്‍ചാണ്ടി രാഹുല്‍ഗാന്ധിയെ നേരില്‍കണ്ട് അറിയിക്കും.

രാഹുല്‍ഗാന്ധിക്കായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എട്ടുദിവസം കഴിഞ്ഞു. അണികളെ ഇന്നുവരും നാളെവരുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് മുതിര്‍ന്ന നേതാക്കളും മടുത്തു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനസമയം വെള്ളിയാഴ്ച തീരാനിരിക്കെ നേതാക്കളുടെ ആശങ്കയും കൂടുകയാണ്. തെക്കേ ഇന്ത്യയില്‍ നിന്ന് മല്‍സരിക്കാനുള്ള അഭ്യര്‍ഥനയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞതാണ് നേതാക്കള്‍ക്ക് ആകെയുളള ആശ്വാസം. ഇക്കാര്യത്തില്‍ അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് കെ.സി വേണുഗോപാല്‍ പറയുന്നത്.

തീരുമാനമുണ്ടായില്ലെങ്കില്‍ കേരളത്തിന്റ ആശങ്ക ഉമ്മന്‍ചാണ്ടി നാളെ(ഞായര്‍) രാഹുല്‍ഗാന്ധിയെ നേരില്‍കണ്ട് അറിയിക്കും. രണ്ട് പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി ആന്ധ്രയിലെ വിജയവാഡയില്‍ എത്തുന്നുണ്ട്. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാഹുല്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കര്‍ണാടകത്തിലെ റാലിയിലും വൈകിട്ട് രാഹുല്‍ഗാന്ധി പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിന് മുമ്പ് രണ്ടാംമണ്ഡലം കേരളമോ കര്‍ണാടകമോയെന്ന കാര്യത്തില്‍ രാഹുല്‍ഗാന്ധി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here