മോദിയെ കൊല്ലാന്‍ നല്ലൊരു പദ്ധതിയുണ്ട്, ക്വട്ടേഷന്‍ നല്‍കാന്‍ ആരെങ്കിലുമുണ്ടോ; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

0
292

ജയ്പുര്‍(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ നവീന്‍കുമാര്‍ യാദവ്(31) ആണ് അറസ്റ്റിലായത്. മോദിയെ കൊല്ലാന്‍ നല്ലൊരു പദ്ധതിയുണ്ട്, ക്വട്ടേഷന്‍ നല്‍കാന്‍ ആരെങ്കിലുമുണ്ടോ എന്നായിരുന്നു പോസ്റ്റ്.

മാര്‍ച്ച് 26ന് ഇട്ട പോസ്റ്റ് വിവാദമായതോടെ യുവാവ് പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റിനെതിരെ പോലീസില്‍ പരാതി എത്തിയതോടെ കേസെടുക്കുകയായിരുന്നു. പ്രകോപനകരമായ പ്രസ്താവന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് യുവാവിന് എതിരെ ചുമത്തിയത്. യുവാവിനെ ചോദ്യം ചെയ്തുവരികയാണ്. മോദിയുടെ പ്രവര്‍ത്തനങ്ങളിലുള്ള നിരാശമൂലമാണ് പോസ്റ്റിട്ടതെന്നാണ് യുവാവിന്റെ മൊഴി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here